Friday, November 22, 2024
Saudi ArabiaTop Stories

സൗദിയിലെ ട്രാഫിക് പിഴയിലെ ഇളവിൽ കൊറോണ സമയത്തെ കർഫ്യു നിയമ ലംഘനം ഉൾപ്പെടുമോ ? മുറൂറിന്റ മറുപടി കാണാം

സൗദിയിലെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ പ്രസ്തുത ഇളവ് കൊറോണ സമയത്തെ കർഫ്യു നിയമ ലംഘനങ്ങൾക്കും ബാധകമാകുമോ എന്ന ചോദ്യത്തിന് സൗദി മുറൂർ വാക്താവ് മറുപടി നൽകി.

ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 50% കുറയ്ക്കാനുള്ള തീരുമാനം ട്രാഫിക് സിസ്റ്റം ലംഘനങ്ങൾക്ക് മാത്രമാണെന്നാണ് ട്രാഫിക് വക്താവ് കേണൽ മൻസൂർ അൽ-ശുക്ര വ്യക്തമാക്കിയത്.

അതേ സമയം ട്രാഫിക് പിഴ 50% കുറയ്ക്കാനുള്ള തീരുമാനത്തിൽ കേടായ നമ്പർ പ്ലേറ്റുകൾക്കുള്ള പിഴയും ഉൾപ്പെടുന്നുവെന്ന് ട്രാഫിക് വക്താവ് ഓർമ്മിപ്പിച്ചു.

ഈ മാസം (ഏപ്രിൽ) 18 മുതൽ ഒക്ടോബർ 18 വരെയുള്ള കാലയളവിനുള്ളിൽ അടക്കുന്ന പിഴകൾക്ക് ആണ് 50% ഇളവ് ബാധകമാകുക.

അതേ സമയം പിഴകളിൽ ഇളവ് നൽകുന്നത് 4 നിയമ ലംഘനങ്ങൾക്ക് ബാധകമാകില്ല എന്നും മുറൂർ ഓർമ്മിപ്പിക്കുന്നു. അവ താഴെ കൊടുക്കുന്നു.

ഡ്രിഫ്റ്റിംഗ്, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, പരമാവധി വേഗത 120 km /h  ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 50 കിലോമീറ്ററും കവിയുക, കൂടാതെ പരമാവധി വേഗത 140 km/h ഉള്ള റോഡുകളിൽ വേഗത പരിധിക്കപ്പുറം 30 km/h-ൽ കൂടുതൽ കവിയുക എന്നിവയാണ്‌ ഇളവ് ലഭിക്കാത്ത നാലു നിയമ ലംഘനങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്