സൗദിയിൽ ഒരേ സ്ഥാപനത്തിൽ നിന്ന് 15 പേർക്ക് ഭക്ഷ്യ വിഷബാധ; സ്ഥാപനം അടച്ചുപൂട്ടി
റിയാദിൽ നിരവധി ഭക്ഷ്യവിഷബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. മുഹമ്മദ് അൽ-അബ്ദാലി.
ഇതിൽ 15 സംഭവങ്ങൾ സ്ഥിരീകരിച്ചത് ഒരു സ്ഥാപനത്തിൽ നിന്നാണെന്നും, ഇതിനെ തുടർന്ന് നിരവധി ശാഖകളുള്ള ഈ സ്ഥാപനം അടച്ചു പൂട്ടിയെന്നും ഡോ. മുഹമ്മദ് അൽ-അബ്ദാലി പറഞ്ഞു.
സ്ഥാപനത്തിന്റെ പ്രധാന ഉല്പാദന കേന്ദ്രവും അധികൃതർ അടച്ചുപൂട്ടിയിട്ടുണ്ട്, ഇതിന് പുറമെ നേരിട്ടും, അപ്ലിക്കേഷൻ മുഖേനയുമുള്ള ഡെലിവറിയും നിർത്തിവെപ്പിച്ചു.
ഭക്ഷ്യ വിഷബാധയേറ്റവർക്ക് ആവശ്യമായ വൈദ്യസഹായം നൽകി, സാഹചര്യം കൈകാര്യം ചെയ്യാൻ മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുന്നുവെന്നും മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa