സൗദി പ്രവാസികൾക്ക് നിലവിൽ പെട്ടെന്ന് കുടുംബത്തെ സൗദിയിലേക്ക് കൊണ്ട് പോകാൻ എന്താണ് എളുപ്പ വഴി ?
നിലവിലെ സാഹചര്യത്തിൽ സൗദി പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ പെട്ടെന്ന് സൗദിയിലെത്തിക്കാൻ എന്താണ് എളുപ്പ വഴി എന്ന് പലരും അന്വേഷിക്കുന്നുണ്ട്.
ഇത് വരെ ഉംറ വിസ ഒരു ദിവസത്തിനുള്ളിൽ തന്നെ ഇഷ്യു ചെയ്ത് കിട്ടുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ദിവസങ്ങൾ കഴിഞ്ഞിട്ടും ഉംറ വിസ ഇറങ്ങാൻ പ്രയാസം നേരിടുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഹജ്ജിനോടനുബന്ധിച്ച് വരുന്ന സ്വാഭാവിക നിയന്ത്രണങ്ങളുടെ ഭാഗമണീ നിയന്ത്രണം.
അത് കൊണ്ട് തന്നെ പെട്ടെന്ന് കുടുംബത്തെ സൗദിയിലെത്തിക്കാൻ ഫാമിലി വിസിറ്റ് വിസ തന്നെയാണ് ഇപ്പോൾ അഭികാമ്യം.
എന്നാൽ നാട്ടിൽ വി എഫ് എസിൽ നിന്ന് പെട്ടെന്ന് വിസിറ്റ് വിസ സ്റ്റാംബ് ചെയ്ത് കിട്ടാൻ വി എഫ് എസിന്റെ ലോഞ്ച് സർവീസ് വഴി അപേക്ഷ സമർപ്പിക്കുകയാണ് ചെയ്യേണ്ടത്.
ലോഞ്ച് സർവീസ് വഴി അപേക്ഷിക്കുമ്പോൾ അല്പം റേറ്റ് കൂടുമെങ്കിലും പത്തോ പന്ത്രണ്ടോ ദിവസത്തിനുള്ളിൽ ആൾക്ക് സൗദിയിലേക്ക് പറക്കാൻ സാധിക്കും എന്നാണ് മലപ്പുറം, എ ആർ നഗർ കുന്നും പുറം സ്കൈവൈഡ് ട്രാവൽസ് എം ഡി സാലിം പിഎം അറിയിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa