മക്കയിലേക്കുള്ള പ്രവേശന നിയന്ത്രണം; സൗദി പ്രവാസികളും ബന്ധുക്കളും മറ്റും ശ്രദ്ധിക്കേണ്ടത്
ഹജ്ജിനോടനുബന്ധിച്ച് മക്കയിലേക്ക് പ്രവേശനത്തിനു നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണല്ലോ. വിസിറ്റ് വിസയിൽ എത്തിയവരും ഇഖാമയുള്ളവരുമായ നിരവധി പേർ ഇത് സംബന്ധിച്ച് സംശയം ഉന്നയിക്കുന്നുണ്ട്.
നിലവിൽ ഉംറ പെർമിറ്റോ, ഹജ്ജ് പെർമിറ്റോ ഉള്ളവർക്കും, മക്ക ഇഖാമയുള്ളവർക്കും മക്കയിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കുന്ന സ്പെഷ്യൽ പെർമിറ്റ് ഉള്ളവർക്കും മക്കയിലേക്ക് പ്രവേശിക്കാൻ സാധിക്കും. പെർമിറ്റ് ഇല്ലാത്തവരെ ചെക്ക് പോയിന്റുകളിൽ നിന്ന് മടക്കി അയക്കും എന്നാണ് നിയമം.
അതേ സമയം ജൂൺ 2 മുതൽ സ്ഥിതി മാറും. ഹജ്ജ് പെർമിറ്റ് ഉളവർക്ക് മാത്രമായിരിക്കും അന്ന് മുതൽ മക്ക പ്രവേശനം. ഈ നിയന്ത്രണം ജൂൺ 20 വരെ തുടരും.
ജൂൺ 2 മുതൽ ഹജ്ജ് പെർമിറ്റ് ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാൽ 10,000 റിയാൽ പിഴ ചുമത്തും. വിദേശിയാണെങ്കിൽ നാട് കടത്തുകയും നിശ്ചിത കാലത്തേക്ക് സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യും.
ഈ നിയന്ത്രണ പശ്ചാത്തലത്തിൽ, ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ മെയ് അവസാനത്തിനു മുമ്പ് തന്നെ നുസുകിൽ പെർമിറ്റ് എടുത്ത് ഉംറ ചെയ്യുകയാകും അഭികാമ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa