സൗദി മന്ത്രി സഭയിൽ വൻ മാറ്റങ്ങൾ; വിശദമായി അറിയാം
ജിദ്ദ: രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകൻ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് താഴെ പറയുന്ന നിരവധി രാജകീയ ഉത്തരവുകൾ പുറപ്പെടുവിച്ചു:
ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിൻ രാജകുമാരനെ മന്ത്രി പദവിയോടെ രാജാവിന്റെ പ്രത്യേക ഉപദേശകനായി നിയമിച്ചു.
നാഷണൽ ഗാർഡ് ഉപമന്ത്രി അബ്ദുൽ മുഹ്‌സെൻ ബിൻ അബ്ദുൽ അസീസ് അൽ-തുവൈജ്‌രിയെ പ്രസ്തുത സ്ഥാനത്ത് നിന്ന് ഒഴിവാക്കി. അദ്ദേഹത്തെ മന്ത്രി പദവിയോടെ റോയൽ കോർട്ടിൻ്റെ ഉപദേശകനായി നിയമിച്ചു.
നാഷണൽ ഗാർഡിൻ്റെ ഡെപ്യൂട്ടി മന്ത്രിയുടെ ജോലി നിർവഹിക്കുന്നതിന്, സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവ് ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് അൽ മുഖ്രിൻ രാജകുമാരനെ ചുമതലപ്പെടുത്തി.
മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറി ജനറലായി ഖാലിദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അബ്ദുൽകരീമിനെ മിനിസ്റ്റർ റാങ്കോടെ നിയമിച്ചു.
മന്ത്രിമാരുടെ കൗൺസിൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അൽ-ഷെഹാന ബിൻത് സാലിഹ് ബിൻ അബ്ദുല്ല അൽ-അസാസിനെ പ്രസ്തുത സ്ഥാനത്ത് നിന്ന് മാറ്റി മികച്ച റാങ്കോടെ റോയൽ കോർട്ടിൻ്റെ ഉപദേഷ്ടാവ് ആയി നിയമിച്ചു.
മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിൻ്റെ ഉപദേശകനായി മാാസിൻ ബിൻ തുർക്കി ബിൻ അബ്ദുല്ല അൽ-സുദൈരിയെ മികച്ച റാങ്കോടെ നിയമിച്ചു.
-എഞ്ചിനീയർ സാമി ബിൻ അബ്ദുല്ല മുഖീമിനെ മികച്ച റാങ്കോടെ സൗദി ഡാറ്റ ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റിയുടെ വൈസ് പ്രസിഡൻ്റായി നിയമിച്ചു.
റബ്ദി ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ-റബ്ദിയെ നാഷണൽ ഡാറ്റ മാനേജ്‌മെൻ്റ് ഓഫീസിൻ്റെ തലവനായി, മികച്ച റാങ്കോടെ നിയമിച്ചു.
അബ്ദുൽ മുഹ്സിൻ ബിൻ സ അദ് ബിൻ അബ്ദുൽ മുഹ്സിനെ മികച്ച റാങ്കോടെ, ധനകാര്യ ഉപമന്ത്രിയായി നിയമിച്ചു.
അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് അൽ-ദാഹിമിനെ വാണിജ്യ സഹമന്ത്രിയായി, മികച്ച റാങ്കോടെ നിയമിച്ചു.
ഡോ. അബ്ദുല്ല ബിൻ അലി ബിൻ മുഹമ്മദ് അൽ-അഹ്മരിയെ ആസൂത്രണത്തിനും വികസനത്തിനുമായി വ്യവസായ, ധാതു വിഭവശേഷി മന്ത്രിയുടെ അസിസ്റ്റൻ്റ് ആയി മികച്ച റാങ്കോടെ നിയമിച്ചു.
-എഞ്ചിനീയർ അനസ് ബിൻ അബ്ദുല്ല ബിൻ ഹമദ് അൽ-സുലൈഇനെ’ മികച്ച റാങ്കോടെ ടൂറിസം അസിസ്റ്റൻ്റ് മന്ത്രിയായി നിയമിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa