സൗദി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാറുമായി സൗദി എയർലൈൻസ്
സൗദി വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ സംബന്ധിച്ച വിശദാംശങ്ങൾ സൗദി എയർലൈൻസ് അധികൃതർ വെളിപ്പെടുത്തി.
സൗദി എയർലൈൻസ് ഡയറക്ടർ ഇബ്രാഹിം അൽ ഒമർ ആണ്, 105 പുതിയ വിമാനങ്ങൾ വാങ്ങിക്കാൻ എയർബസുമായി കരാറിലേർപ്പെട്ട വിവരം വെളിപ്പെടുത്തിയത്.
സൗദിയുടെ 80 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടപാടാണിത്. 12 ബില്യണ് ഡോളറാണ് കരാർ തുക. പുതിയ വിമാനങ്ങളിൽ പകുതിയോളവും സൗദിയയുടെ ബജറ്റ് സർവീസ് ആയ ഫ്‌ളൈ അദീലിന് ഉപയോഗിക്കും.
180 ലധികം പുതിയ വിമാനങ്ങളാണ് ആവശ്യമുള്ളതെന്നും, എന്നാൽ 2032ന് മുമ്പ് ഡെലിവറി ചെയ്യാൻ വിമാന നിർമ്മാണ കമ്പനിക്ക് സാധിക്കാതത്തിനാലാണ് എണ്ണം കുറച്ചതെന്നും സൗദി എയർലൈൻസ് വക്താവ് അറിയിച്ചു.
കരാർ പ്രകാരം ആദ്യ വിമാനം 2026 ന്റെ ആദ്യപാദത്തിൽ എത്തുമെന്നും അടുത്ത 5 വർഷത്തിനുള്ളിൽ 88 പുതിയ വിമാനങ്ങൾ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്യൂച്ചർ ഓഫ് ഏവിയേഷൻ കോൺഫറൻസിൽ സംസാരിക്കവെയാണ് എയർബസുമായിട്ടുള്ള സൗദി എയർലൈൻസിന്റെ കരാർ വിവരങ്ങൾ അൽ ഒമർ വെളിപ്പെടുത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa