എറ്റവും ഉയർന്ന പ്രതിമാസ ശമ്പളം ഓഫർ ചെയ്യുന്ന ഈ യൂറോപ്യൻ രാജ്യം കൂടുതൽ തൊഴിലാളികളെ തേടുന്നു
ജോലി ചെയ്യാൻ പൌരന്മാർ മടി കാണിക്കുന്നതിനാൽ ഫിൻലാന്റിൽ തൊഴിലാളി ക്ഷാമ പ്രതിസന്ധി പരിഹരിക്കാൻ കൂടുതൽ തൊഴിലാളികളെ തേടുന്നുവെന്ന് റിപ്പോർട്ട്.
യൂറോപ്പിൽ ഏറ്റവും ഉയർന്ന പ്രതിമാസ വേതനം നൽകുന്ന രാജ്യമായ ഫിൻലാന്റിൽ ഒരു തൊഴിലാളിയുടെ അടിസ്ഥാന മാസശമ്പളം 1800 യൂറോയാണ്. അതായത് 1,61,890 രൂപ. ശരാശരി സാലറി 4250 യൂറോയും, അഥവാ 3,82,453 രൂപ.
നിലവിൽ ആരോഗ്യം, ഭക്ഷണം, എൻജിനീയറിങ്, കൺസ്ട്രക്ഷൻ, ഐടി തുടങ്ങി 30 ലേറെ മേഖലകളിലേക്കാണ് ഫിൻലാന്റ് ജോലിക്കാരെ തേടുന്നത് എന്നത്
അന്താരാഷ്ട്ര തൊഴിലന്വേഷകർക്ക് മുന്നിൽ വലിയൊരു സാധ്യതയാണ് തുറന്നുവെക്കുന്നത്.
മികച്ച സാലറി പാക്കേജിനൊപ്പം ഗുണമേന്മയുള്ള അടിസ്ഥാന സൗകര്യങ്ങളും തൊഴിലാളികൾക്കായി ഫിൻലാന്റ് ഉറപ്പു നൽകുന്നു.
ഇപ്പോഴത്തെ തൊഴിലാളി ക്ഷാമത്തോടനുബന്ധിച്ച് സമീപ കാലത്ത് തന്നെ ഫിൻലാന്റിലേക്ക് വിസ ഇളവുകൾ പ്രതീക്ഷിക്കാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഫിൻലാൻഡിൽ ഉപരിപഠനത്തിന് എത്തുന്നവർക്ക് ആഴ്ചയിൽ 30 മണിക്കൂർ വരെ ജോലി ചെയ്യാം. പുറമെ ഉപരിപഠനം പൂർത്തിയായാൽ വിസ കാലാവധി രണ്ടു വർഷം വരെ നീട്ടുകയും ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa