Saturday, September 21, 2024
Jeddah

17 വർഷത്തെ പ്രവാസ ജീവിതത്തിന് വിട: അമീനുദീന് ഊഷ്മളമായ യാത്രയയപ്പ്

നീണ്ട കാലത്തെ പ്രവാസ ജീവിതത്തിന് വിടപറയുന്ന യു പി എസ് ജിദ്ദ ഓപ്പറേഷൻസ് മാനേജർ അമീനുദീന് ചെട്ടിപ്പടിക്ക് ഐ സി എഫ്‌ മുഷ്‌രിഫ യൂണിറ്റ്‌ സഹപ്രവർത്തകർ ഊഷ്മളമായ യാത്രഅയപ്പ്‌ നൽകി. മുഷ്‌രിഫ യൂണിറ്റ് ട്രഷററായ അമീനുദീൻ ജിദ്ദ, ദമ്മാം, റിയാദ് എന്നിവിടങ്ങളിലെ യുപിഎസ് ഓഫീസുകളിൽ ഓപ്പറേഷൻസ് മാനേജറായി സേവനമനുഷ്ഠിച്ചു.
അദ്ദേഹത്തിന്റെ, കഠിനാധ്വാനം, ടീം വർക്ക് എന്നിവയ്ക്കുള്ള അംഗീകാരമായിരുന്നു യാത്രഅയപ്പ്‌. ജിദ്ധ സെൻട്രൽ ഐ സി എഫ്‌ മീഡിയ & പബ്ലിക്കേഷൻ പ്രസിഡന്റ്‌ മുഹ്സിൻ സഖാഫി, മക്രോണ സെൿടർ ഫിനാൻസ്‌ സെക്രട്ടറി സഈദ്‌ നഈമി യൂണിറ്റ്‌ പ്രസിഡന്റ്‌ ഷരീഫ്‌ വാഴക്കാട്‌, നാസർ മണ്ണാർക്കാട്, അൻവർ കൊട്ടപ്പുറം, റഷീദ് പന്തല്ലൂർ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നു..
സംഗമത്തിൽ അമീനുദീൻ തന്റെ സഹപ്രവർത്തകരോടും നന്ദി പറഞ്ഞു. ഈ 17 വർഷം എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വർഷങ്ങളായിരുന്നു. അദ്ദേഹം പറഞ്ഞു. നിങ്ങളെല്ലാവരോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഈ സൗഹൃദവും പിന്തുണയും ഞാൻ എന്നും ഓർമ്മിക്കും എന്നദ്ധേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്