വാഹനങ്ങളോടിക്കുന്നവർക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ 5 നിർദ്ദേശങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം
വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോൾ സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള അഞ്ച് മാർഗങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു.
വേനൽക്കാലത്ത് വാഹനമോടിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ട്.
അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷണം ഒരുക്കുന്നതിനാൽ കാർ വിൻഡോകൾക്കായി ഇൻസുലേഷൻ സ്ഥാപിക്കണം.
ശരീരത്തിൻ്റെ ഭൂരിഭാഗവും മൂടുന്ന ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിർദേശിക്കുന്നു.
ഇവക്ക് പുറമേ, സൺഗ്ലാസുകൾ ഉപയോഗിക്കണമെന്നും ഉച്ചയ്ക്ക് ഡ്രൈവിംഗ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രമിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa