Saturday, September 21, 2024
Saudi ArabiaTop Stories

നൈജീരിയൻ തീർഥാടക മക്കയിൽ പ്രസവിച്ചു

മക്ക: മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ 30 കാരിയായ നൈജീരിയൻ തീർഥാടക പ്രസവിച്ചു.

മുഹമ്മദ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്. നിലവിലെ ഹജ്ജ് സീസണിൽ ഒരു തീർഥാടകയുടെ ആദ്യ പ്രസവമാണിത്.

ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്ന തീർത്ഥാടകയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സ്വാഭാവിക പ്രസവമായിരുന്നു. അമ്മയും കുഞ്ഞും നല്ല ആരോഗ്യ സ്ഥിതിയിൽ തുടരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്