കുവൈത്തിലെ ലേബർ ക്യാമ്പിലെ തീപ്പിടിത്തം; മരിച്ചവർ അധികവും മലയാളികളെന്ന് റിപ്പോർട്ട്
കുവൈത്ത് സിറ്റി: കുവൈത്തിൽ ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 49 ആയതായി റിപ്പോർട്ട്. നിരവധി പേർ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
ബ്ലോക്ക് നാലിലെ മലയാളി ഉടമസ്ഥതയിലുള്ള കമ്പനി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലാണ് ഇന്ന് പുലർച്ചെ തീപിടിത്തമുണ്ടായത്.
മലയാളികൾ അടക്കം ഒട്ടേറെ പേരാണ് ക്യാമ്പിൽ താമസിക്കുന്നത്.
ആറു നിലയുള്ള കെട്ടിടത്തിലെ താഴെയുള്ള നിലയിലായിരുന്നു തീപിടിത്തം ഉണ്ടായത്.
ജോലി കഴിഞ്ഞ് റൂമിലെത്തി തൊഴിലാളികൾ ഉറങ്ങുന്നതിനിടെ ദുരന്തം സംഭവിച്ചതിനാൽ മരണസംഖ്യ ഉയരാൻ കാരണമായി.
കെട്ടിടത്തിൽ തീയും പുകയും നിറഞ്ഞതോടെ ആളുകൾക്ക് ശ്വാസം മുട്ടി. തീ പടർന്നതിനെ തുടർന്ന് കെട്ടിടത്തിൽ നിന്നും ചിലർ താഴേക്ക് ചാടുകയും ഉണ്ടായി.പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അതേ സമയം കെട്ടിടമുടമയേയും കാവൽക്കാരനെയും അറസ്റ്റ് ചെയ്യാൻ കുവൈത്ത് ആഭ്യന്തര മന്ത്രി ഉത്തരവിട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa