Saturday, September 21, 2024
Jeddah

കുവൈത്ത് ദുരന്തം: മതിയായ നഷ്ടപരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടണം. മക്ക പ്രൊവിൻസ് ഐസിഎഫ്

മക്ക: അമ്പതിലധികം പേരുടെ ദാരുണ മണത്തിനിടയാക്കി കുവൈത്തിലുണ്ടായ വൻദുരന്തത്തിൽ മക്ക പ്രൊവിൻസ് ഐ സി എഫ് അഘാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷയും അത്താണിയുമായി പ്രവാസത്തിൽ നിരവധി സ്വപ്നങ്ങളുമായി കഴിയുന്നതിനിടയിലാണ് തീരാനഷ്ടത്തിനിടയാക്കിയ വൻദുരന്തം.
ഉറ്റവർ നഷ്ടപ്പെട്ട് അതീവ ദുഃഖത്തിൽ കഴിയുന്ന കുടുംബങ്ങളുടെ പ്രയാസത്തിൽ പങ്ക് ചേരുന്നു.
കുവൈത്ത് സർക്കാറിൽ നിന്നും കമ്പനിയിൽ നിന്നും
ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രതിർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്നും ഐസിഎഫ് ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് ആളുകളാണ് പ്രവാസികളായി വിദേശങ്ങളിലുള്ളത്.
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും
പ്രവാസികളുടെ തൊഴിൽ -താമസ സുരക്ഷകൾ കാര്യക്ഷമമാക്കുന്നതിനും ഉടപെടലുകൾ അനിവാര്യമാണ്. ലോകകേരള സഭക്കടക്കം പ്രവാസി സുരക്ഷാ വിഷയങ്ങളിൽ ഒരു പാട് ചെയ്യാൻ സാധിക്കും യോഗം അഭിപ്രായപ്പെട്ടു.
ഖലീൽ നഈമി ത്വാഇഫ് അദ്ധ്യക്ഷത വഹിച്ചു.
ബഷീർ പറവൂർ ഉദ്ഘാടനം ചെയ്തു.
അബ്ദുന്നാസർ അൻവരി
സൈദ് കുമണ്ണ ജിദ്ദ,
ഫാറുഖ് സഖാഫി ഖുൻഫുദ,
അശ്റഫ് പേങ്ങാട് എന്നിവർ സംസാരിച്ചു.
ശാഫിബാഖവി,
ആ എം ത്വൽഹത്ത്,
റശീദ് വേങ്ങര, മുഹമ്മദലി മാസ്റ്റർ,
ഷാജഹാൻ താഇഫ് സംബന്ധിച്ചു.
മുഹമ്മദ് സഖാഫി ഉഗ്രപുരം സ്വാഗതവും ജഅഫർ താനൂർ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്