ഈ വർഷം ഹജ്ജിനെത്തിയവരുടെ കണക്ക് പുറത്ത് വിട്ട് അധികൃതർ; ഹാജിമാർ മുസ്ദലിഫയിലേക്ക്; വീഡിയോ കാണാം
അറഫ: ഹജ്ജിന്റെ എറ്റവും പ്രധാനപ്പെട്ട കർമ്മമായ അറഫയിൽ നിൽക്കൽ പൂർത്തിയാക്കിയ ഹാജിമാർ സുര്യാസ്തമയത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങാൻ തുടങ്ങി.
ഹജ്ജിന്റെ മൂന്നാം ഘട്ടം ആണ് മുസ്ദലിഫയിൽ രാപ്പാർക്കൽ. ഹജ്ജിന്റെ ഒന്നാം ഘട്ടം ഇന്നലെ മിനയിൽ കഴിയലോടെയും രണ്ടാം ഘട്ടം അറഫയിൽ നിൽക്കലോടെയും പൂർത്തിയായി.
ഇന്ന് രാത്രി മുസ്ദലിഫയിൽ കഴിയുന്ന ഹാജിമാർ അടുത്ത ദിവങ്ങളിൽ മിനയിലെ ജംറകളിൽ എറിയാനാവശ്യമായ കല്ലുകളും ഇവിടെ നിന്നാണ് ശേഖരിക്കുക. മഗ്രിബും ഇഷാഉം മുസ്ദലിഫയിൽ വെച്ച് നമസ്ക്കരിക്കും. നാളെ പ്രഭാതത്തോടെ മിനയിലേക്ക് പുറപ്പെടും.
അതേ സമയം ഈ വർഷം ഹജ്ജിനെത്തിയവരുടെ കണക്ക് അധികൃ തർ പുറത്ത് വിട്ടു. ആകെ 18,33,164 പേർ ഹജ്ജിനെത്തി. അതിൽ 16,11,310 വിദേശ തീർഥാടകരും 2,21,854 ആഭ്യന്തര തീർഥാടകരും ഉൾപ്പെടുന്നു.
ഹാജിമാർ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് നീങ്ങുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa