ഗൾഫിൽ ഇന്ന് ബലി പെരുന്നാൾ; ഹാജിമാർ ജംറയിൽ എത്തിത്തുടങ്ങി ; വീഡിയോ
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങൾ ഇന്ന് ബലി പെരുന്നാൾ ആഘോഷ നിറവിൽ. ഒമാനിൽ നാളെയാണ് പെരുന്നാൾ.
അതേ സമയം മുസ് ദലിഫയിൽ കഴിഞ്ഞ ഹാജിമാർ പിശാചിന്റെ പ്രതീകങ്ങളായ സ്തൂപങ്ങളിൽ കല്ലേർ കർമ്മം നടത്തുന്നതിനായി ജംറത്തുൽ അഖബയിൽ എത്തിത്തുടങ്ങി. ഇന്ന് ദുല്‍ ഹിജ്ജ 10 ഞായറാഴ്ച സുബ്ഹി നമസ്കാരാനന്തരം ഏറ്റവും വലിയ ജമ്രയായ ജംറത്തുല്‍ അഖ്ബയിൽ കല്ലേര്‍ കര്‍മ്മം നിര്‍വഹിക്കുന്നതോടെ തല്‍ബിയത്തിനു പകരം ഹാജിമാര്‍ തക്ബീര്‍ മുഴക്കും .
മൂന്ന് ദിവസം എറിയാന്‍ ഉദ്ദേശിക്കുന്നവര്‍ 70 കല്ലുകളും രണ്ടു ദിവസം എറിഞ്ഞ് നേരത്തെ പോകാന്‍ ഉദ്ദേശിക്കുന്നവര്‍ 49 കല്ലുകളും മുസ്ദലിഫയിൽ നിന്ന് ശേഖരിക്കും.
ഏറ്റവും കൂടുതല്‍ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള ഇന്ന് ബലികര്‍മ്മം നടത്തിയും തല മുണ്ഡനം മചെയ്തും ഇഫാളതിന്റെ ത്വവാഫ് ചെയ്തും ഹജ്ജിന്റെ പ്രധാന ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ശേഷം ഇഹ്റാമിന്റെ വസ്ത്രം അഴിച്ചുമാറ്റി സാധാരണ വസ്ത്രങ്ങളണിഞ്ഞ് പെരുന്നാള്‍ ആഘോഷിക്കും. ശേഷമുള്ള ദിനങ്ങളില്‍ ബാക്കിയുള്ള കല്ലേര്‍ കര്‍മ്മം നിര്‍വഹിക്കാന്‍ ഹാജിമാര്‍ മിനയില്‍ തങ്ങും. നിര്‍ബന്ധ ത്വവാഫ് നിര്‍വഹിക്കാത്തവര്‍ മിനയിലെ അടുത്ത ദിനങ്ങളിലെ താമസത്തിനിടയില്‍ അവ നിര്‍വഹിക്കും .
ഹാജിമാർ ജം റയിൽ എത്തുന്നത്തിന്റെയും മുസ്ദലീഫയിലേക്ക് അറഫയിൽ നിന്ന് മശാഇർ മെട്രോ ട്രെയിനിൽ വരുന്നതിന്റെയും വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa