Wednesday, November 27, 2024
Saudi ArabiaTop Stories

റിയാദിൽ ചരക്ക് വാഹനങ്ങൾ മോഷ്ടിച്ച് സാധനങ്ങൾ കവരുകയും എ ടി എം തകർക്കുകയും ചെയ്ത ഇന്ത്യക്കാർ അറസ്റ്റിൽ

റിയാദ്: ചരക്ക് വാഹനങ്ങൾ മോഷ്ടിക്കുകയും അതിലെ സാധനങ്ങൾ കവർച്ച ചെയ്യുകയും ചെയ്ത ഇന്ത്യക്കാരടക്കമുള്ള 8 പ്രതികളെ പൊതു സുരക്ഷാ വിഭാഗം പിടി കൂടി.

ഇന്ത്യക്കാർക്ക് പുറമെ, പാകിസ്ഥാൻ, യമൻ, സൗദി – പൌരന്മാരും പിടിയിലായവരിൽ പെടുന്നു.

ഇതിനു പുറമേ,  എ ടി എം മെഷീൻ തകർത്ത മൂന്ന് ഇന്ത്യക്കാരെയും സുരക്ഷാ വിഭാഗം പിടി കൂടി.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്