Friday, September 20, 2024
Saudi ArabiaTop Stories

മദീനയിൽ സൗദി പൌരന്റെ വധശിക്ഷ നടപ്പാക്കി

മദീന: കൊലപാതകക്കേസിൽ പ്രതിയായ സൗദി പൌരനെ മദീന പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

യാസിർ ബിൻ മർസൂഖ് അദബിയാനിയെയാണ് സൗദി പൌരൻ ഹജ ബിൻ റാഷിദ് അരിഫാഇയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഇരക്ക് നേരെ നിറയൊഴിക്കുകയും അത് മരണ കാരണമാകുകയുമായിരുന്നു.

പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ വിഭാഗം കേസ് കോടതിയിലേക്ക് റഫർ ചെയ്യുകയും വിചാരണക്കൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു.

വധശിക്ഷാ വിധിയെ അപ്പില്‍ കോടതിയും സുപ്രീംകോടതിയും ശരിവെച്ചതിനെ തുടർന്ന് പ്രതിയുടെ വധശിക്ഷ നടപ്പിലാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും ശനിയാഴ്ച പ്രതിയെ വധശിക്ഷക്ക് വിധേയനാക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്