അഫ്ഗാൻ ഓസ്ട്രേലിയയെ അട്ടിമറിച്ചു
കിങ്സ്ടൗണ്‍: ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ എട്ടിൽ അഫ്ഗാനിസ്ഥാന് അട്ടിമറി വിജയം. എതിരാളികളായ ഓസ്ട്രേലിയയെ 21 റണ്‍സിനാണ് അഫ്ഗാൻ തോൽപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനെത്തിയ ഓസീസിന് 127 ന് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഗുല്‍ബദിന്‍ നായിബിന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ബൗളര്‍മാരാണ് ഓസീസ് ബാറ്റിങ് നിരയുടെ മുനയൊടിച്ചത്.
ഓസ്ട്രേലിയയ്ക്കായിരുന്നു ടോസ് ലഭിച്ചത്. റഹ്‌മാനുള്ള ഗുര്‍ബാസ് (49 പന്തില്‍ 60) ആണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഓസീസ് ഇന്നിങ്‌സില്‍ ഗ്ലെന്‍ മാക്സവെല്‍ (41 പന്തില്‍ 59) പിടിച്ച് നിന്നെങ്കിലും ടീമിനെ വിജയിപ്പിക്കാന്‍ സാധിച്ചില്ല. മാക്സ്വെല്ലിന്റെ ഉള്‍പ്പെടെ വിക്കറ്റെടുത്ത ഗുല്‍ബദിന്‍ നായിബാണ് കളിയിലെ കേമന്‍.
2023 ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസീസിനെതിരെ അഫ്ഗാന്‍ വിജയത്തോടടുത്തിരുന്നെങ്കിലും മാക്സവെല്ലിന്റെ പോരാട്ടത്തിന് മുന്നില്‍ വീഴുകയായിരുന്നു. എന്നാല്‍ ഇപ്പോൾ ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാന്‍ പഴയ തോൽവിക്ക് മധുരപ്രതികാരം വീട്ടിയിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa