Saturday, September 21, 2024
HealthSaudi ArabiaTop Stories

ഒരു ദിവസം ആരോഗ്യകരമായി ആരംഭിക്കുന്നതിനുള്ള 7 ശീലങ്ങൾ ഉണർത്തി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം, ഒരു ദിവസം ആരോഗ്യകരമായ രീതിയിൽ ആരംഭിക്കുന്നതിനുള്ള ഏഴ് പ്രധാന ശീലങ്ങളെക്കുറിച്ച് വ്യക്തമാക്കി.

ആരോഗ്യകരമായ ഒരു ദിവസത്തിൻ്റെ തുടക്കം 30 മിനിറ്റ് നടന്ന് കൊണ്ട് ആയിരിക്കേണ്ടതുണ്ട്.

അതോടൊപ്പം ഒരു ദിവസം 5 പേജുകൾ വായിക്കുകയും ആഴത്തിലുള്ള ശ്വസനം പരിശീലിക്കുകയും ചെയ്യണം.

ഇടക്കിടെ വെള്ളം കുടിക്കുക, മധുരപലഹാരങ്ങൾ ഒഴിവാക്കുക, പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ചേർക്കുക എന്നിവയും ആരോഗ്യ ശീലങ്ങളിൽ പെടുന്നു.

ഇവക്കെല്ലാം പുറമേ, ഒരു ദിവസം 8 മണിക്കൂർ ഉറങ്ങണമെന്നും അത് നേരത്തെ ആയിരിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിക്കുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്