സൗദി മരുഭൂമിയിൽ കുവൈത്തി വനിതയുടെ മൃതദേഹം കണ്ടെത്തി
സൗദി മരുഭൂമിയിൽ കുവൈത്തി വനിതയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം കുവൈത്തിൽ നിന്ന് വന്ന യുവതിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് കുവൈത്തി പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
യുവതിയെ കാണാനില്ലെന്ന പരാതിയിൽ കിഴക്കൻ മേഖല പോലീസ് നടത്തിയ അന്വേഷണത്തിലാണ്, ജുബൈൽ ഗവർണറേറ്റിന് വടക്കുള്ള മരുഭൂമിയിൽ മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം സൗദിയിലെത്തിയ കുവൈത്തി പൗരൻ ഭാര്യയെ കൂടാതെ കുവൈത്തിലേക്ക് മടങ്ങിയിരുന്നു. ഭാര്യയെ കാണാനില്ലെന്നായിരുന്നു യുവതിയുടെ സഹോദരങ്ങളോട് ഇയാൾ പറഞ്ഞിരുന്നത്.
എന്നാൽ കൂടുതൽ ചോദ്യം ചെയ്യലിൽ ഭാര്യ കുളിമുറിയിൽ പോയ സമയത്ത് അവളെ ഉപേക്ഷിച്ച് കുവൈത്തിലേക്ക് മടങ്ങുകയായിരുന്നു എന്ന് ഇയാൾ മാറ്റിപ്പറഞ്ഞിരുന്നു.
ഭർത്താവിനോടൊപ്പം സൗദിയിലേക്ക് വന്ന കുവൈത്തി വനിതയെ കാണാതായതിനെ കുറിച്ച് റിപ്പോർട്ടുകൾ വന്നതുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് പോലീസ് തിരച്ചിൽ നടത്തിയത്.
സൗദി അധികൃതരുടെ പ്രാഥമിക അന്വേഷണമനുസരിച്ച് യുവതിയുടെ മരണത്തിൽ ക്രിമിനൽ ദുരൂഹതയുണ്ടെന്നാണ് കരുതപ്പെടുന്നത്.
കുറ്റകൃത്യത്തിന്റെ വസ്തുതകളും കാരണങ്ങളും കണ്ടെത്തുന്നതിനും യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങാനുള്ള തീയതി ക്രമീകരിക്കുന്നതിനും സൗദി അധികൃതരുമായി ഏകോപനം നടക്കുന്നുണ്ടെന്ന് അൽഖബസ് പത്രം റിപ്പോർട്ട് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa