ഇന്ത്യക്കാരനടക്കം നിരവധി ഡോക്ടർമാർക്ക് സൗദി പൌരത്വം നൽകി
റിയാദ്: സൗദിയിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഏറ്റവും വിദഗ്ധരായ 16 ഡോക്ടർമാർക്ക് സൗദി പൗരത്വം അനുവദിച്ചുകൊണ്ട് സൗദി അറേബ്യ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ എമർജൻസി ഡിപ്പാർട്ട്‌മെൻ്റ് ഡെപ്യൂട്ടി ഹെഡ് ആയ ഇന്ത്യൻ ഡോക്ടർ ഷമീം അഹമ്മദ് ഭട്ട് പൌരത്വം ലഭിച്ചവരിൽ പെടുന്നു.
അതോടൊപ്പം വിവിധ മെഡിക്കൽ മേഖലകളിൽ പ്രാവീണ്യം ലഭിച്ച സിറിയൻ, ഇിജിപ്ഷ്യൻ പൌരന്മാരടക്കം വിവിധ രാജ്യക്കാർ പൌരത്വം ലഭിവച്ചവരിൽ ഉൾപ്പെടുന്നുണ്ട്.
നേരത്തെ ഇന്ത്യക്കാരനും നൂൺ കംബനി സി ഇ ഒ യുമായ ഫറാസ് ഖാലിദിന് സൗദി പൌരത്വം നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa