ടയറുകളുടെ തകരാർ മൂലമുണ്ടാകുന്ന നാല് അപകടങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് സൗദി മുറൂർ
റിയാദ്: വാഹനങ്ങളുടെ ടയറുകളുടെ തകരാറുകൾ ഫലമായുണ്ടാകുന്ന നാല് അപകടങ്ങളെക്കുറിച്ച് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് മുന്നറിയിപ്പ് നൽകി.
മുറൂർ ഓർമ്മിപ്പിച്ച നാലു അപകട സാധ്യതകൾ താഴെക്കൊടുക്കുന്നു.
വാഹനത്തിൻ്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നു. അത് പോലെ, വേഗത്തിൽ നിർത്താനുള്ള കഴിവ് നഷ്‌ടപ്പെടുന്നു.
ഇവക്ക് പുറമേ, ടയർ പൊട്ടിത്തെറിക്കാനും ഉയർന്ന അപകട സാധ്യതയുണ്ടാകാനും മോശം ടയറുകൾ കാരണമാകുന്നു. റോഡപകടങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് നിങ്ങളുടെ വാഹനത്തിൻ്റെ ടയറുകൾ പതിവായി പരിശോധിക്കേണ്ടതുണ്ടെന്ന് അധികൃതർ ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa