സൗദിയിൽ എക്സ്പെയറി ഡേറ്റ് തിരുത്തി വിൽക്കാൻ ശ്രമിച്ച കോഴിയിറച്ചി പിടിച്ചു; 5 ലക്ഷം റിയാൽ പിഴ
സൗദിയിൽ കാലഹരണപ്പെട്ട നാല് ടണ്ണോളം കോഴിയിറച്ചിയും, ബീഫും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തു. റിയാദിലെ ഒരു ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് മാംസം പിടികൂടിയത്.
എക്സ്പെയറി ഡേറ്റ് തിരുത്തിയതിന് ശേഷം ഫുഡ് സ്റ്റോറുകളിലേക്കും, മാർക്കറ്റുകളിലേക്കും വിതരണം ചെയ്യാൻ വേണ്ടി സൂക്ഷിച്ചിരുന്ന കോഴിയും ബീഫുമാണ് പിടിച്ചെടുത്തത്.
ഡേറ്റ് തിരുത്താനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും, സ്റ്റിക്കറുകളും ഗോഡൗണിൽ കണ്ടെത്തിയതായി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.
കോഴിയും, മാംസവും ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്ത് നശിപ്പിക്കുകയും, ഭക്ഷ്യ നിയമത്തിലെ ആർട്ടിക്കിൾ 16 ലംഘിച്ചതിന് അഞ്ച് ലക്ഷം റിയാൽ സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തതായി അതോറിറ്റി സൂചിപ്പിച്ചു.
മായം കലർന്ന ഭക്ഷണമോ, ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള മാർഗങ്ങളോ പ്രവർത്തനങ്ങളോ ശ്രദ്ധയിൽ പെട്ടാൽ, യൂണിഫൈഡ് നമ്പറിൽ (19999) വിളിച്ചോ “തമേനി” ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യാൻ അധികാരികൾ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa