Friday, September 20, 2024
Saudi ArabiaTop Stories

സൗദിയിലെ ഏഴ് പ്രവിശ്യകളിൽ അടുത്ത തിങ്കളാഴ്ച വരെ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

വ്യാഴാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ സൗദിയിലെ വിവിധ പ്രവിശ്യകളിലെ വ്യത്യസ്ത ഭാഗങ്ങളിൽ മഴക്ക് സാധ്യതയുള്ളത്തിനാൽ ജാഗ്രത പാലിക്കണമെന്ന് സൗദി സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

മക്ക, മദീന, റിയാദ്, അൽബാഹ, അസീർ, ജിസാൻ, നജ്റാൻ എന്നീ പ്രവിശ്യകളിലെ വ്യത്യസ്ത ഏരിയകളിൽ ആണ് മഴക്കും ഇടിമിന്നലിനും സാധ്യതയുള്ളത്.

ശക്തമായ മഴചില സ്ഥലങ്ങളിൽ വെള്ളപ്പാച്ചിൽ ഉണ്ടാകാൻ ഇടയാക്കിയേക്കും. ഐസ് വീഴ്ചയും പൊടിക്കാറ്റും അനുഭവപ്പെടുമെന്നും നിരീക്ഷണത്തിൽ പറയുന്നു.

അതേ സമയം ചതുപ്പ് സ്ഥലങ്ങളിലും വെള്ളക്കെട്ടുകളിലും നീന്തരുതെന്നും സുരക്ഷിതമായ ഇടങ്ങളിൽ കഴിയണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്