നഖ്ല് മഅലൂമാത്തിനെക്കുറിച്ച് സൗദി പ്രവാസികൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
സൗദി പ്രവാസികളുടെ പാസ്പോർട്ട് പുതുക്കിയാൽ പഴയ പാസ്പോർട്ട് നമ്പർ കേന്ദ്രീകരിച്ച് ജവാസാത്ത് സിസ്റ്റത്തിൽ ഉള്ള വിവരങ്ങൾ പുതിയ പാസ്പോർട്ട് നമ്പറിനു കീഴിലേക്ക് മാറ്റുന്നതിനെയാണ് നഖ്ല് മഅലുമാത്ത് അല്ലെങ്കിൽ പാസ്പോർട്ട് ഇൻഫർമേഷൻ അപ്ഡേഷൻ എന്ന് പറയുന്നത്. ഇത് സംബന്ധിച്ച് പ്രവാസികൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ താഴെ കൊടുക്കുന്നു.
സ്പോൺസർ ആണ് നഖൽ മഅലുമാത് ചെയ്യേണ്ടത്. അബ്ഷിർ, മുഖീം എന്നിവ വഴി ചെയ്യാം.
ഉപയോക്താവിന്റെ പാസ്പോർട്ട് എക്സ്പിയറി ആകാൻ 12 മാസത്തിൽ കൂടുതൽ സമയം ഉണ്ടെങ്കിൽ നഖൽ മഅലൂമാത് ചെയ്യാൻ സാധിക്കില്ല.
അഞ്ച് വർഷത്തിൽ ഒരിക്കൽ ആണ് ഒരു ഉപയോക്താവിനുള്ള നഖൽ മഅലൂമാത് സേവനം നൽകാൻ സാധിക്കുക.
ഉപയോക്താവിനു ട്രാഫിക് പിഴകൾ നിലവിൽ ഉണ്ടെങ്കിൽ നഖൽ മഅലൂമാത് അനുവദിക്കില്ല.
ഉപയോക്താവ് ഹുറൂബ് (ഒളിച്ചോടൽ) സ്റ്റാറ്റസിൽ ഉള്ളയാൾ ആകാൻ പാടില്ല.
അവധിക്ക് പോയി നാട്ടിൽ നിന്ന് പാസ്പോർട്ട് പുതുക്കിയ ആൾക്ക് പഴയ പാസ്പോർട്ടും പുതിയ പാസ്പോർട്ടും ഒന്നിച്ച് കൈയിൽ കരുതി സൗദിയിലേക്ക് മടക്ക യാത്ര ചെയ്യാം. ഇത്തരക്കാർ സൗദിയിൽ എത്തിയ ശേഷം നഖൽ മഅലുമാത്ത് ചെയ്യണം.
നേരത്തെ ജവാസാത്തിൽ നിന്ന് നേരിട്ട് സൗജന്യമായി നൽകിയിരുന്ന നഖൽ മഅലൂമാത് സേവനത്തിനു ഇപ്പോൾ ഓൺലൈൻ വഴി ചെയ്യുമ്പോൾ വാറ്റടക്കം 69 റിയാൽ ഫീസ് വരുന്നുണ്ട് എന്ന് ജനറൽ സർവീസ് നടത്തുന്നവർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
ഓരോ പ്രവാസിയും സ്വന്തം അബ്ഷിർ അക്കൗണ്ട് പരിശോധിച്ച് നഖൽ മഅലൂമാത്ത് പുർത്തിയായിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുകയും വിവിധ ജവാസാത്ത് സേവനങ്ങൾക്ക് ഭാവിയിൽ.തടസ്സം നേരിടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയും വേണം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa