ജിസാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് ഒരു കിലോമീറ്ററോളം ഒഴുകിപ്പോയ വാഹനത്തിൽ നിന്നും ഡ്രൈവറെ അതിസാഹസികമായി രക്ഷപ്പെടുത്തി; വീഡിയോ
ജിസാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയ വാഹനത്തിൽ നിന്നും ഡ്രൈവറെ അതി സാഹസികമായി നാട്ടുകാർ രക്ഷപ്പെടുത്തി.
അൽ ഹാർത്ത് ഗവർണറേറ്റിലെ വാദി ഖലാബിന് നടുവിൽ കുടുങ്ങിയ സൗദി പൗരനാണ് മലവെള്ളപ്പാച്ചിലിൽ വാഹനത്തോടൊപ്പം ഒലിച്ചു പോയത്.
ഒരു കിലോമീറ്ററോളം ദൂരേക്ക് ഒഴുകിപ്പോയ വാഹനത്തിൽ നിന്നും നാട്ടുകാർ അതിസാഹസികമായിട്ടാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
അപകടത്തിന് ശേഷം കോമയിലേക്ക് വീണ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ പിന്നീട് അറിയിച്ചു.
കനത്ത മഴയെ തുടർന്ന് പ്രദേശത്തെ താഴ്വരകളിൽ വെള്ളം നിറയുകയും നിരവധി വാഹനങ്ങൾ ഒലിച്ചു പോകുകയും ചെയ്തു.
അതെ സമയം വെള്ളം നിറഞ്ഞ താഴ്വരകൾ മുറിച്ചു കടക്കുന്നതിനെതിരെ അധികൃതർ മുന്നറിയിപ്പ് നൽകി, ഉത്തരവ് ലങ്കിക്കുന്നവർക്കെതിരെ കനത്ത നിയമ നടപടി സ്വീകരിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa