Saturday, September 21, 2024
GCC

സൗദി പൗരന്മാരുടെ പ്രായം 80 വയസ്സ് വരെ എത്തിക്കുക ലക്ഷ്യം; ആരോഗ്യ മന്ത്രാലയം

റിയാദ്: പൗരന്മാരുടെ പ്രായം നല്ല ആരോഗ്യത്തോടെ 80 വയസ്സ് വരെ എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ മാർക്കറ്റിംഗ് ആൻഡ് അവയർനസ് ഡയറക്ടർ വലീദ് അൽ-ഹർബി പറഞ്ഞു.

അനാരോഗ്യകരമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കലിലൂടെയും ആരോഗ്യ ബോധവത്ക്കരണത്തിലൂടെയും മാത്രമേ   ഈ കാര്യം നേടാനാകൂ.

പ്രതിരോധം വർധിപ്പിക്കുന്നതിനും സമൂഹത്തിൽ ആരോഗ്യ അവബോധം വളർത്തുന്നതിനും ഊന്നൽ നൽകുന്നതാണ് “വഈ” അവാർഡെന്നും വലീദ് ഹർബി ചൂണ്ടിക്കാട്ടി.

അൽ-ഇഖ്ബാരിയ ചാനലിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൽ-ഹർബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്