Saturday, September 21, 2024
Abu DhabiTop Stories

മലയാളി വിദ്യാർഥി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി: തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി അബുദാബിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ചക്കാമഠത്തില്‍ പ്രണവ് (24) ആണ് മരിച്ചത്.

പ്രണവ് സഞ്ചരിച്ചിരുന്ന വാഹനം അബുദാബി ബനിയാസ് പാലത്തിന് സമീപത്ത് വെച്ച് അപകടത്തില്‍പ്പെടുകയായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. പ്രണവ് അബുദാബിയില്‍ വിദ്യാര്‍ഥിയാണ്.

മാതാപിതാക്കൾ: ഷൈജു, വത്സല.0സഹോദരി: ശീതള്‍. സംസ്‌കാര ചടങ്ങുകൾ നാട്ടിൽ വെച്ച് നടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്