Thursday, November 21, 2024
GCC

തൊഴിൽ അപേക്ഷകർക്കിടയിൽ തൊഴിലുടമ വിവേചനം കാണിക്കൽ നിയമ ലംഘനം

റിയാദ്: തൊഴിൽ അപേക്ഷകരോട് വിവേചനം കാണിക്കുന്നത് നിയമ ലംഘനമാണെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം.

ഒരു തൊഴിൽ അപേക്ഷകനോട് തൊഴിലുടമ  വിവേചനം ഉൾക്കൊള്ളുന്ന ഏതെങ്കിലും തരത്തിലുള്ളഏതൊരു പ്രവൃത്തി ചെയ്യുന്നതും തൊഴിൽ വ്യവസ്ഥയുടെ ലംഘനമാണെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

അതേ സമയം തൊഴിലാളികൾക്ക്  ആരോഗ്യ സംരക്ഷണം ഉറപ്പാക്കൽ തൊഴിലുടമയുടെ  ബാധ്യതയാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവർത്തിച്ചു.

സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 144, ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്