Friday, April 18, 2025
KeralaTop Stories

നടിയുടെ ലൈം​ഗികാരോപണം: സിദ്ദീഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: എഎംഎംഎ (അമ്മ) ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും പ്രമുഖ നടൻ സിദ്ദിഖ് രാജിവെച്ചു.

ഇന്നലെ ഒരു യുവനടി സിദ്ദിഖിനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് രാജി. രാജിക്കത്ത് പ്രസിഡന്റ് മോഹൻലാലിനു കൈമാറി.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് എഎംഎംഎ അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേരുന്നുണ്ട്.

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖിൽ നിന്ന് മോശം പെരുമാറ്റമുണ്ടായതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്