Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങൾ ശമ്പളം നൽകാത്തതടക്കം നിരവധി നിയമലംഘനങ്ങൾ നടത്തിയതായി  കണ്ടെത്തി

റിയാദ് : 1,07,329 സ്ഥാപനങ്ങൾ തൊഴിൽ നിയമത്തിലെ നിരവധി നിബന്ധനകൾ പാലിക്കുന്നില്ലെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

മന്ത്രാലയ സംഘം 2024 ൻ്റെ തുടക്കം മുതൽ ജൂലൈ പകുതി വരെ രാജ്യത്തെ 7,00,200 സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. സ്ഥാപന ഉടമകൾ തൊഴിൽ നിയമ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്.

പരിശോധനയിൽ ശമ്പളം നൽകൽ, സൗദിവൽക്കരണം എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ കണ്ടെത്തി. സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്ത തൊഴിലുകളിലോ പ്രവർത്തനങ്ങളിലോ വിദേശികൾക്ക് തൊഴിൽ നൽകിയ 7,662 കേസുകളും കണ്ടെത്തിയിട്ടുണ്ട്.

നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് മന്ത്രാലയം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. എന്തെങ്കിലും നിയമ ലംഘനങ്ങൾ കണ്ടാൽ 19911 എന്ന ഏകീകൃത നമ്പറിൽ വിളിച്ചോ മന്ത്രാലയത്തിൻ്റെ ആപ്ലിക്കേഷൻ ഉപയോഗിച്ചോ  റിപ്പോർട്ട് ചെയ്യാൻ എല്ലാ വ്യക്തികളോടും അധികൃതർ ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്