പിതാവിനെ കൊന്ന മകനെ മക്ക പ്രവിശ്യയിൽ വധശിക്ഷക്ക് വിധേയനാക്കി
ജിദ്ദ: കൊലക്കേസിൽ പ്രതിയായ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് യൂനുസ് എന്ന സൗദി പൗരനെയാണ് തന്റെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി തന്റെ പിതാവിനെ മൂർച്ചയേറിയ ആയുധം കൊണ്ട് കുത്തിയും ശരീരമാസകലം മർദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്ത പ്രതിയെ വിചാരണക്കൊടുവിൽ കോടതി വധശിക്ഷക്ക് വിധിക്കുകയും പ്രസ്തുത വിധിയെ ഉന്നത കോടതികൾ ശരിവെക്കുകയും ചെയ്തതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും ഇന്ന് വധശിക്ഷ നടപ്പാക്കുകയുമായിരുന്നു.
നിരപരാധികളെ ആക്രമിക്കുകയും അവരുടെ രക്തം ചൊരിയുകയും ചെയ്യുന്ന ആർക്കും നിയമാനുസൃതമായ ശിക്ഷ നൽകാനുള്ള സൗദി സർക്കാരിന്റെ താത്പര്യം ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa