സൗദി അറേബ്യയും മറ്റ് 7 ഒപെക് + രാജ്യങ്ങളും എണ്ണ വിതരണം വെട്ടിക്കുറക്കുന്നത് നവംബർ അവസാനം വരെ നീട്ടി
റിയാദ് : സൗദി അറേബ്യയും മറ്റ് 7 ഒപെക് + രാജ്യങ്ങളും സ്വമേധയാ എണ്ണ വിതരണം വെട്ടിക്കുറക്കുന്നത് 2024 നവംബർ അവസാനം വരെ നീട്ടാൻ സമ്മതിച്ചു.
സൗദിക്ക് പുറമേ റഷ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങളാണ് ഉത്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ചത്.
ഒരു വെർച്വൽ മീറ്റിംഗിലാണ്, ക്രൂഡ് വില കുറയുന്നതിനിടയിൽ ആസൂത്രിതമായി ഉൽപ്പാദന വർദ്ധനവ് നീട്ടിവെക്കാൻ ഈ രാജ്യങ്ങൾ തീരുമാനിച്ചത്.
ഈ രാജ്യങ്ങൾ 2.2 ദശലക്ഷം ബാരൽ പ്രതിദിന ഉൽപ്പാദന വെട്ടിക്കുറവ് ആണ് നവംബർ അവസാനം വരെ നടപ്പിൽ വരുത്തുക. അതിനുശേഷം ഈ വെട്ടിക്കുറവുകൾ 2024 ഡിസംബർ 1 മുതൽ മാസാടിസ്ഥാനത്തിൽ ക്രമേണ നിർത്തലാക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa