റിയാദിൽ രാജ്യത്തെ വഞ്ചിച്ച മൂന്ന് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: തങ്ങളുടെ രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്ത 3 പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.
ത്വലാൽ ബിൻ അലി, മജ്ദി ബിൻ മുഹമ്മദ്, റാഇദ് ബിൻ ആമിർ എന്നീ സൗദി പൗരന്മാരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
തങ്ങളുടെ രാജ്യത്തെ ഒറ്റിക്കൊടുക്കുക, തീവ്രവാദ സംഘടനകൾക്ക് പിന്തുണ നൽകുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന ക്രിമിനൽ പ്രവൃത്തികൾ ചെയ്യുക, അവർക്ക് രക്തവും പണവും നൽകുക, സമൂഹത്തിൻ്റെ സ്ഥിരതയും സുരക്ഷയെയും തകർക്കുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ആളുകളെ പ്രേരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ആണ് പ്രതികൾ ചെയ്തിരുന്നത്.
പ്രതികളുടെ കുറ്റകൃത്യങ്ങൾ വിചാരണയിൽ സ്ഥിരീകരിക്കുകയും സ്പെഷ്യൽ ക്രിമിനൽ കോടതി വധ ശിക്ഷ വിധിക്കുകയും ഉന്നത കോടതികൾ വിധിയെ ശരി വെക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന്, ഇന്ന് പ്രതികളുടെ വധശിക്ഷ റിയാദിൽ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa