വിഷൻ 2030 ടൂറിസം ലക്ഷ്യം സൗദി അറേബ്യ മറികടന്നു
റിയാദ്: അന്താരാഷ്ട്ര നാണയ നിധി (IMF) സൗദി അറേബ്യയുടെ ടൂറിസം മേഖലയെ രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിലേക്കുള്ള ഒരു പ്രധാന സംഭാവനയായി പരാമർശിച്ചു.
പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കുക എന്ന വിഷൻ 2030 ലക്ഷ്യം ഏഴ് വർഷം മുമ്പ് തന്നെ (2023ൽ) മറികടക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചതായി റിപ്പോർട്ട് അംഗീകരിക്കുന്നു.
ടൂറിസം വരുമാനം 2023 ൽ 36 ബില്യൺ ഡോളറിലെത്തി, അറ്റ ടൂറിസം വരുമാനം 38 ശതമാനം വർദ്ധിച്ചു. ജിഡിപിയിലേക്കുള്ള ടുറിസം മേഖലയുടെ പ്രത്യക്ഷവും പരോക്ഷവുമായ സംഭാവന 2023 ൽ 11.5 ശതമാനത്തിലെത്തി, 2034 -ഓടെ ഇത് 16 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
ആഭ്യന്തര ടുറിസ്റ്റുകളുടെയും അന്താരാഷ്‌ട്ര ടൂറിസ്റ്റുകളുടെയും വലിയ സാന്നിദ്ധ്യം ഈ വളർച്ചക്ക് കാരണമായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa