റിയാദിൽ 60 സോളാർ പേ പാർക്കിംഗ് മെഷീനുകൾ സ്ഥാപിച്ചു
റിയാദ്: പരീക്ഷണാർഥം പാർക്കിംഗ് പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ റിയാദിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന 60 ഇലക്ട്രോണിക് പാർക്കിംഗ് പേയ്‌മെൻ്റ് ഉപകരണങ്ങളും 180 ഇൻഫർമേഷനൽ സൈനുകളും സ്ഥാപിച്ചതായി റിയാദ് മുനിസിപ്പാലിറ്റി വെളിപ്പെടുത്തി.
അടുത്ത മാസത്തെ ഔദ്യോഗിക ലോഞ്ച് ഘട്ടത്തിന് മുമ്പ്,വാണിജ്യ സ്ട്രീറ്റുകളിൽ 2,000-ലധികം പൊതു പാർക്കിംഗ് സ്ഥലങ്ങൾ ലഭ്യമാക്കും. പണമടച്ചുള്ള പൊതു പാർക്കിംഗിനോട് ചേർന്നുള്ള റെസിഡൻഷ്യൽ പരിസരങ്ങളിൽ 17,000-ത്തിലധികം ഫ്രീ പാർക്കിംഗ് ഇടങ്ങളും ഒരുക്കും.
റിയാദ് മുനിസിപ്പാലിറ്റി പരീക്ഷണ ഘട്ടത്തിൽ പാർക്കിംഗ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്, അടുത്ത ഒക്ടോബറിൽ ഔദ്യോഗിക ലോഞ്ചിന് ശേഷം വാണിജ്യ തെരുവുകളിലെ പണമടച്ചുള്ള പൊതു പാർക്കിംഗിൽ മണിക്കൂർ/പാർക്കിംഗ് ഫീസ് സംവിധാനം “റിയാദ് പാർക്കിംഗ്” എന്ന പേരിൽ നടപ്പിലാക്കും.
പാർക്കിംഗ് സമയം ആക്റ്റിവ് ആകുന്നതിനു മുമ്പ് 15 മിനുട്ട് വരെ ഉപയോക്താക്കൾക്ക് ഗ്രേസ് പിരീഡ് അനുവദിക്കും. ഇത് പെട്ടെന്ന് പാർക്കിംഗിൽ നിന്ന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് സഹായകരമാകും
ആകെ 24,000 പേ പാർക്കിംഗും താമസ സ്ഥലങ്ങളിൽ 1,40,000 ഫ്രീ പാർക്കിംഗും പദ്ധതി ഒന്നാം ഘട്ടത്തിൽ ഒരുക്കും എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa