ഹൃദ്രോഗവും പക്ഷാഘാതവും തടയുന്നതിനുള്ള 4 വഴികൾ വ്യക്തമാക്കി ഡോ:ഖാലിദ് അൽ നിംർ
കൺസൾട്ടൻ്റ് കാർഡിയോളജിസ്റ്റ് ഡോ. ഖാലിദ് അൽ-നിംർ, ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകുന്നത് തടയാൻ പിന്തുടരാവുന്ന ഒരു കൂട്ടം ശീലങ്ങൾ വെളിപ്പെടുത്തി.
“ആരോഗ്യകരമായ ഭക്ഷണം, പതിവ് പരിശോധനകൾ, ദൈനംദിന വ്യായാമം, പുകവലി ഒഴിവാക്കൽ” എന്നിവയിലൂടെ ഈ രോഗങ്ങളുടെ ആവിർഭാവം തടയാൻ കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
80% ഹൃദ്രോഗവും പക്ഷാഘാതവും തടയാൻ മേൽ പരാമർശിച്ച 4 കാര്യങ്ങൾ പിന്തുടരുന്നതിലൂടെ സാധിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ആയിരുന്നു ഡോ::ഖാലിദ് അൽ-നിംർ ഇക്കാര്യം വ്യക്തമാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa