Sunday, September 22, 2024
Saudi ArabiaTop Stories

തകരാറിലുള്ള അങ്കർ പവർ ബാങ്കുകൾ തിരിച്ച് വിളിച്ച് സൗദി വാണിജ്യ മന്ത്രാലയം

റിയാദ് : അങ്കർ ഉൽപ്പന്നങ്ങളിൽ നിന്ന് പോർട്ടബിൾ, മാഗ്നറ്റിക് ബാറ്ററികൾ തിരിച്ചുവിളിക്കുന്നതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

അവയുടെ താപനില ഉയരാനുള്ള സാധ്യതയുള്ളതിനാൽ, അത് തീപിടുത്തത്തിലേക്കും അപകടത്തിലേക്കും നയിക്കാനുള്ള സാധ്യത മുൻ കണ്ടാണിത്.

A1642, A1647, A1652 തുടങ്ങിയ പവർ ബാങ്ക് മോഡലുകളുടെ ഉപയോഗം നിർത്താനും ബാറ്ററി സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനും കമ്പനിയുമായി ബന്ധപ്പെടാനും ഉൽപ്പന്നം തിരികെ നൽകാനും വാങ്ങിയ തുക തിരികെ നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടു.

ചൈനീസ് ഇലക്ട്രോണിക് ആക്സസറീസ് കമ്പനിയായ അങ്കർ, ബാറ്ററികളുടെ ഉയർന്ന താപനിലയുടെ ഫലമായി തീപിടുത്തത്തിന് കാരണമാകുന്ന നിർമ്മാണ തകരാറിനെത്തുടർന്ന്, ഐഫോൺ ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്ന മേൽ പരാമർശിച്ച മൂന്ന് മോഡലുകളിലുള്ള പവർ ബാങ്ക് വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്