വാഹനങ്ങൾ നീങ്ങുന്നതിനിടെ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നവർക്കുള്ള പിഴ വ്യക്തമാക്കി സൗദി പൊതു സുരക്ഷാ വിഭാഗം
ജിദ്ദ: വാഹനങ്ങൾ നീങ്ങുന്നതിനിടെ വാഹനത്തിൽ കയറുകയോ ഇറങ്ങുകയോ ചെയ്യുന്നവർക്കുള്ള പിഴ ഓർമ്മപ്പെടുത്തി സൗദി പബ്ലിക് സെക്യൂരിറ്റി.
“ഈ പ്രവൃത്തി ഒരു ലംഘനമായി കണക്കാക്കപ്പെടുന്നു, നിയമ ലംഘകന് 1,000 മുതൽ 2,000 റിയാൽ വരെ പിഴ ചുമത്തും”.
“ഇത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കുകയും ട്രാഫിക്കിനെ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നുു.” -പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കി.
അതേ സമയം, വാഹനം സ്റ്റാർട്ടിംഗിലിട്ട് ഇറങ്ങിപ്പോകുന്നതിനെതിരെ മുറൂർ മുന്നറിയിപ്പ് നൽകിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa