Friday, November 22, 2024
Saudi ArabiaTop Stories

അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവർക്ക് സൗദി ഹെൽത്ത് കൗൺസിലിന്റെ മുന്നറിയിപ്പ്

അമിതമായി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൻറെ ദോഷങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി ഹെൽത്ത് കൗൺസിൽ.

പരിധിയില്ലാതെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന നിരവധി ദോഷങ്ങൾ കൗൺസിൽ വെളിപ്പെടുത്തിയിട്ടുണ്ട്, അതിൽ ഏറ്റവും പ്രധാനപ്പെട്ടത് മാനസിക സമ്മർദ്ദവും, ഉറക്കക്കുറവുമാണ് .

ഇതിന് പുറമെ, പുറംവേദന, കഴുത്ത് വേദന, തോളിനുണ്ടാകുന്ന ആയാസം, കൈത്തണ്ട വേദന, കണ്ണിന് ഉണ്ടാകുന്ന ആയാസം, തലവേദന, എന്നിവയുൾപ്പെടെ നിരവധി ദോഷങ്ങൾക്ക് കാരണമാകുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിലെ അക്കൗണ്ടിലൂടെ കൗൺസിൽ വിശദീകരിച്ചു.

സ്‌മാർട്ട്‌ഫോണുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, ടെലിവിഷൻ തുടങ്ങിയ ഉപകരണങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്നത് മാനസികാരോഗ്യത്തെ സാരമായി ബാധിക്കുമെന്നും, സമ്മർദ്ദവും ഉത്കണ്ഠയും വർദ്ധിപ്പിക്കുമെന്നും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മുന്നറിയിപ്പ് നൽകുന്നു.

കുട്ടികളിലും മുതിർന്നവരിലും വിവിധ ഉറക്ക പ്രശ്‌നങ്ങൾക്കും, അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ തകരാറുകൾക്കും ഇത് കാരണമാകുന്നുവെന്നും എൻ ഐ എച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൂടുതൽ വ്യക്തികൾ വിഷാദരോഗത്തിന് അടിമപ്പെടുന്നതിനും കൂടുതൽ ഒറ്റപ്പെട്ടു പോകുന്നതിനുമുള്ള കാരണങ്ങളിലൊന്ന് മൊബൈൽ ഫോണുകളോടും മറ്റ് ഡിജിറ്റൽ ഗാഡ്‌ജെറ്റുകളോടും ഉള്ള അവരുടെ ആസക്തിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സ്‌മാർട്ട്‌ഫോണുകളുമായുള്ള സമ്പർക്കം ബീജത്തിൻ്റെ പ്രവർത്തനക്ഷമതയും ചലനശേഷിയും കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa