തുറബ മലയാളി സമാജം 2024-26 ഭാരവാഹികളെ തിരഞ്ഞെടുത്തു
തുറബ മലയാളി സമാജം ജനറൽ ബോഡി യോഗം 03/10/2024 വ്യാഴാഴ്ച്ച ലത്തീഫ് പൊന്നാനിയുടെ റൂമിൽ വെച്ച് നടന്നു.
കലാ- കായിക – സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാഴ്ച വെച്ച് കൊണ്ട് തുറബ മലയാളികളുടെ പൊതു കൂട്ടായ്മയായ മലയാളി സമാജം മുന്നേറുകയാണ്.
പ്രവാസത്തിൻ്റെ പ്രയാസത്തിൽ എല്ലാം മറന്ന് ഒത്ത് കൂടുവാനും സന്തോഷത്തിലും സങ്കടങ്ങളിലും കൂടെ നിൽക്കാനും കൈത്താങ്ങ് ആവശ്യമുള്ളവരെ ചേർത്ത് പിടിക്കാനും ആശ്വാസം പകരാനും ഈ സംഘടനയ്ക്ക് ഒരു വർഷ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
വരും കാലങ്ങളിലും ഈ കൂട്ടായ്മ നിലനിന്നു പോരേണ്ടതുണ്ട്. ഭാവിയിൽ തുറബയിലെ മലയാളികൾക്ക് കൂടുതൽ ഉപകാരപ്രദമാകുന്ന പദ്ധതികൾ കൊണ്ട് വരാനും നമുക്ക് കഴയേണ്ടതുണ്ടെന്ന് യോഗം വിലയിരുത്തി.
സമാജത്തിൻ്റെ ഒരു വർഷത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി റിയാസ് പുല്ലിപ്പറമ്പും
വരവ് ചെലവ് കണക്കുകൾ ട്രഷറർ അഭിലാഷ് വർഗീസ് അടൂരും അവതരിപ്പിച്ചു.
അമ്പതോളം അംഗങ്ങൾ പങ്കെടുത്തു കൊണ്ട് ജനറൽ ബോഡി ഭംഗിയാക്കി.. യോഗത്തിൽ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മീഡിയ വിംഗിലെ റാഷിദും ഹമീദും പാനൽ അവതരിപ്പിച്ചു.
തുടർന്ന് ജനറൽ ബോഡിയിൽ വിശദമായി ചർച്ച ചെയ്തുകൊണ്ട് പാനലുകളിൽ നിന്നും പ്രവർത്തക സമിതിയിൽ നിന്നുമായി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
കമ്മിറ്റിക്ക് പുറമെ 20 അംഗ പ്രവർത്തക സമിതിയെയും തിരഞ്ഞെടുത്തു. കൂടാതെ 10 അംഗ എൻ്റർ ടൈൻമെൻറ് വിംഗിനെയും തിരഞ്ഞെടുത്തു.
കമ്മിറ്റിയുടെ ഫണ്ടിൽ ബാക്കിയുള്ള സഖ്യ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യം വരുന്ന മുറയ്ക്ക് ചിലവഴിക്കാനും തീരുമാനിച്ചു.
മീഡിയ വിംഗിലെ അബ്ദുൽ ഹമീദ് താഴേക്കോടിൻ്റെയും മറ്റു പ്രവർത്തക സമിതി അംഗങ്ങളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
അഭിപ്രായ ക്രോഡീകരണം നടത്തി 2024-2026 വർഷത്തേക്കുള്ള സമാജം കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
തുറബ മലയാളി സമാജം കമ്മിറ്റി 2024-2026 ഭാരവാഹികളുടേയും പ്രവർത്തക സമിതി അംഗങ്ങളുടെയും മീഡിയ – എൻ്റർടൈൻമെൻ്റ് വിംഗിൻ്റെയും വിവരങ്ങൾ താഴെക്കൊടുക്കുന്നു.
*ചെയർമാൻ:*
*1.വിജയ കുമാർ ചിറയിൻകീഴ്*
2. *അബ്ദുൽ റഷീദ് ഫറോക്ക്*
പ്രസിഡണ്ട് : *അബ്ദുൽ ഹക്കീം പുതുക്കോട്*
വൈസ് പ്രസിഡൻ്റുമാർ :
1. *റിയാസ് പുല്ലിപ്പറമ്പ്*
2. *സക്കീർ ഉച്ചാരക്കടവ്*
3. *ലിജേഷ് കണ്ണൂർ*
4. *അബ്ദുൽ ജലീൽ വറ്റല്ലൂർ*
ജനറൽ സെക്രട്ടറി:
*അബ്ദുസ്സലാം കുന്നുംപുറം*
ജോയിൻ്റ് സെക്രട്ടറിമാർ:
1. *നാസർ കോഴിക്കോട്*
2. *സക്കീർ കീഴാറ്റൂർ*
3. *ഫെബിൻ മുസ്തഫ കോഴിക്കോട്*
4. *ഇഖ്ബാൽ കോഴിക്കോട്*
ട്രഷറർ :
*അഭിലാഷ് വർഗ്ഗീസ് അടൂർ*
*പ്രവർത്തക സമിതി അംഗങ്ങൾ*
1. ശിഹാബ് മേലാറ്റൂർ
2. അബ്ബാസ് ഉച്ചാരക്കടവ്
3. നിസാം പൊന്നൂസ് കൊട്ടാരക്കര
4. അലിഗർ കോഴിക്കോട്
5. ലത്തീഫ് പൊന്നാനി
6. ഷഹൽ കൊല്ലം
7. അലി മുവ്വാറ്റുപുഴ
8. ജുനൈസ് കോട്ടോപ്പാടം
9. അബ്ദുൽ ഹമീദ് താഴേക്കോട്
10. നൗഫൽ അയ്‌നിക്കോട്
11. റാഷിദ് കുട്ടാപ്പു പച്ചീരി
12. നൗഷാദ് വലിയാട്
13. ശബീബ് താനൂർ
14. അബ്ദുൽ മജീദ് താഴേക്കോട്
15. മുബാറക് തിരൂർക്കാട്
16. അജ്മൽ കരുവാരക്കുണ്ട്
17. ആദർശ് കണ്ണൂർ
18. ജൈസൽ മുക്കം
19. ഷമീർ തിരുവനന്തപുരം
20. നസീർ കോഴിക്കോട്
മീഡിയ വിംഗ് :
1. *നൗഫൽ അയ്‌നിക്കോട്.*
2. *അബ്ദുൽ ഹമീദ് താഴേക്കോട്*
3. *റാഷിദ് പട്ടണംകുണ്ട്*
4. *മൻസൂർ എടത്തനാട്ടുകര*
5. *അബ്ദുൽ മജീദ് താഴേക്കോട്*
*എൻ്റർടൈൻമെൻ്റ് വിംഗ്*
1. *അലി മുവ്വാറ്റുപുഴ*
2. *ലത്തീഫ് പൊന്നാനി*
3. *മുബാറക് തിരൂർക്കാട്*
4. *നൗഷാദ് വലിയാട്*
5. *അജ്മൽ കരുവാരക്കുണ്ട്*
6. *ഷബീബ് താനൂർ*
7. *നാദിർഷാ കൊട്ടാരക്കര*
8. *റിൻശാദ് കൊടുവള്ളി*
9. *അസ്‌ലം കൊട്ടാരക്കര*
10. *സിദ്ദിഖ് കുരുവമ്പലം* എന്നിവരെയും തെരഞ്ഞെടുത്തു.
ജനറൽ ബോഡി യോഗത്തിൽ പ്രസിഡണ്ട് അബ്ദുസ്സലാം കുന്നുംപുറം അധ്യക്ഷത വഹിച്ചു. സമാജം ചെയർമാൻ വിജയകുമാർ ചിറയിൻകീഴ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിയാസ് പുല്ലിപ്പറമ്പ് സ്വാഗതവും ട്രഷറർ അഭിലാഷ് വർഗ്ഗീസ് അടൂർ നന്ദിയും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa