ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് നാടുകടത്തിയത് 12,000 ത്തിലധികം വിദേശികളെ
സൗദിയിൽ നിന്ന് കഴിഞ്ഞ ഒരാഴ്ചക്കിടെ വിവിധ കേസുകളിൽ പിടിക്കപ്പെട്ട 12,196 വിദേശികളെ നാടുകടത്തി.
രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളിലും താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള സംയുക്ത പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്.
പരിശോധനയിൽ 21,370 പേർ പിടിയിലായി. ഇതിൽ 12,274 പേരെ ഇഖാമ നിയമം ലംഘിച്ചതിനും, 5,684 പേരെ അതിർത്തി സുരക്ഷാ ലംഘനത്തിനും, 3,412 പേരെ തൊഴിൽ വ്യവസ്ഥയുടെ ലംഘനത്തിനുമാണ് അറസ്റ്റ് ചെയ്തത്.
അതിർത്തി കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,492 പേർ പിടിയിലായി. അവരിൽ 35% യെമൻ പൗരന്മാരും 61% എത്യോപ്യക്കാരും 04% മറ്റ് രാജ്യക്കാരുമാണ്.
നിയമ ലംഘനം നടത്തിയവരെ ജോലിക്ക് വെക്കുകയും അവർക്ക് മറ്റു സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്ത കേസിൽ 15 പേരും അറസ്റ്റിലായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa