Sunday, November 24, 2024
Jeddah

ജിദ്ദ കേരള ക്രിക്കറ്റേഴ്സ് അസോസിയേഷൻ (J KCA) രൂപീകരിച്ചു

ജിദ്ദ: കഴിഞ്ഞ ആറ് വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ജിദ്ദയിലെ പ്രമുഖ ക്രിക്കറ്റ് സംഘാടകരായ കേരള പ്രീമിയർ ലീഗും ഫ്രൈഡേ ബിഗ്ബാഷ് ടൂർണമെന്റും സംയുക്തമായി ചേർന്ന് ജിദ്ദ കേരള ക്രിക്കറ്റേഴ്സ് അസോസിയേഷൻ- JKCA എന്ന സംഘടന രൂപീകരിച്ചു

കഴിഞ്ഞ ദിവസം ജിദ്ദ കോഴിക്കോടൻസ് റസ്റ്റോറന്റിൽ ചേർന്ന ഇരു കമ്മിറ്റികളുടേയും സംയുക്ത യോഗത്തിൽ ആണ് പ്രഖ്യാപനം നടന്നത്

നിലവിൽ കേരള പ്രീമിയർ ലീഗ് ഏഴാം സീസണും. ഫ്രൈഡേ ബീഗ്ബാഷ് പത്താം സീസണും ആണ് നടന്നു വരുന്നത്. വരാന്ത്യ ദിനങ്ങളായ വ്യാഴം വെള്ളി ദിവസങ്ങളിലാണ് കളികൾ നടക്കുന്നത്.

റോയൽസ് പ്രീമിയർ ലീഗ്, ജിദ്ദ ഇന്ത്യൻസ് ഫ്രണ്ട്സ് ലീഗ് എന്നീ സമാന്തര ടൂർണമെന്റുകളും ഞായർ ചൊവ്വ ദിനങ്ങളിൽ നടന്നു വരുന്നു

കേരള പ്രീമിയർ ലീഗിൽ കണ്ണൂർ, കോഴിക്കോട് , മലപ്പുറം, തൃശ്ശൂർ, കൊച്ചി, പത്തനംതിട്ട, ട്രാവൻകൂർ എന്നീ ഏഴ് ടീമുകളാണ് മത്സരിക്കുന്നത്.

മൈഓൺ ബാഗ്ദി, ജിദ്ദ കൊമ്പൻസ്, ജിദ്ദ റോയൽസ്, ജിദ്ദ ഇന്ത്യൻസ്, തൗബ ഫൈറ്റേഴ്സ്, റൈസിംഗ് സ്റ്റാർസ് എന്നീ ടീമുകൾ ആണ് ഫ്രൈഡേ ബീഗ്ബാഷ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്

സൗദിഅറേബ്യയുടെ കായിക രംഗത്ത് ക്രിക്കറ്റ് കളിക്ക് പ്രിയമേറുന്നതും പ്രസിദ്ധി ആർജിക്കുന്നതുമായ അവസരത്തിൽ കൂടുതൽ ഗൗരവ സ്വഭാവത്തിൽ മെച്ചപ്പെട്ട സംഘടിതമായ രീതിയിൽ ക്രിക്കറ്റ് കളിയുടെ ആവേശം ജിദ്ദ സമൂഹത്തിൽ എത്തിക്കുക എന്നതാണ് ജെ കെ സി എ യുടെ ലക്ഷ്യം എന്ന് ഭാരവാഹികൾ അറിയിച്ചു

ലുലു സൈനി അദ്ധ്യക്ഷനായ പരിപാടി മുൻ മുംബൈ താരം വിവേക് മൊഹീൽ ഉദ്ഘാടനം ചെയ്തു. അൻസാർ അഹമ്മദ്, ഫായിസ് ആലുങ്ങൽ, ഷാനവാസ് സ്നേഹക്കൂട് , നിർഷാദ്, ഷിബു കുമ്പഴ , സജീവ് റഷീദ്, ഷമീർ സക്കീർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. നൗഷാദ് നൗ ബോയ് നന്ദി പറഞ്ഞു

ചടങ്ങിൽ ഫൈറോസ് ഹോളിഡേയ്സുമായി സംയുക്തമായി കളിക്കാർക്ക് ഉള്ള സൗജന്യ അസർബൈജാൻ യാത്രയുടെ സോഷ്യൽ മീഡിയക്യാമ്പയിന് തുടക്കമായി. എംആർഎ റസ്റ്റോറന്റ് നല്കുന്ന മികച്ച കളിക്കാർക്കുള്ള ഫുഡ് കൂപ്പൺ കമ്മിറ്റിക്ക് കൈമാറി. നിലവിൽ നടന്നു വരുന്ന സീസൺ അവസാനിക്കുന്ന അവസരത്തിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി ഒരു മെഗാ ടൂർണമെന്റ് ആണ് ജെകെസിഎ യുടെ ആദ്യത്തെ പദ്ധതി. തുടർന്ന് അടുത്ത വർഷത്തേക്കുള്ള പദ്ധതികൾ അടുത്ത മാസത്തോടെ തയ്യാറാകും എന്നും ഭാരവാഹികൾ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa