സൗദിയിൽ എയർപോർട്ടുകളിൽ നിന്നും യാത്രക്കാരെ കയറ്റുന്ന നിരവധി വ്യാജടാക്സികൾ പിടിയിൽ
സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിൽ ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 826 നിയമലംഘകരെ ബന്ധപ്പെട്ട അധികാരികളുടെ സഹകരണത്തോടെ ജനറൽ അതോറിറ്റി ഫോർ ട്രാൻസ്‌പോർട്ട് അറസ്റ്റ് ചെയ്തു.
രാജ്യത്താകമാനമുള്ള എയർപോർട്ടുകളിൽ ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താനായി പരിശോധന തുടർന്നുകൊണ്ടിരിക്കുകയാണെന്ന് അതോറിറ്റി വ്യക്തമാക്കി.
ആവശ്യമായ ലൈസൻസ് ഇല്ലാതെ എയർപോർട്ടിൽ നിന്നും യാത്രക്കാരെ കയറ്റുന്ന വാഹങ്ങൾക്ക് 5,000 റിയാൽ പിഴ ഈടാക്കുകയും, വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്നും അതോറിറ്റി അറിയിച്ചു.
യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, കൂടാതെ വിമാനത്താവളങ്ങളിൽ ലഭ്യമായ ഗതാഗത സംവിധാനങ്ങൾ യാത്രക്കാർ ഉപയോഗിക്കുന്നത് വർധിപ്പിക്കുകവർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.
3,600-ലധികം ടാക്സികൾ, 54 റെന്റ് എ കാറുകൾ എന്നിവയിലൂടെ എല്ലാ സമയത്തും രാജ്യത്തിലെ എല്ലാ വിമാനത്താവളങ്ങളിലും യാത്രക്കാർക്കായി സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഓൺലൈൻ ടാക്സികളും മറ്റു പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് ഗുണഭോക്താക്കളോട് അതോറിറ്റി ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa