സൗദിയിൽ അശ്ളീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അഭിഭാഷകൻ
സൗദിയിൽ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി അഭിഭാഷകനും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ സിയാദ് അൽ ശഅലാൻ
പരിശോധനക്കിടെ മൊബൈൽ ഫോണിൽ അശ്‌ളീല ദൃശ്യങ്ങൾ കണ്ടെത്തിയാൽ ജയിൽ ശിക്ഷക്ക് പുറമെ, കനത്ത പിഴയും നൽകേണ്ടി വരും.
സുരക്ഷാ ഉദ്യോഗസ്ഥർ എന്തെങ്കിലും കാരണവശാൽ നിങ്ങളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ ഇടവരികയും അതിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തുകയും ചെയ്താൽ അത് ഉടനെ അറസ്റ്റ് ചെയ്യാവുന്ന കുറ്റമാണ്.
സൗദി അറേബ്യയിൽ പൊതു ധാർമികതയ്ക്കും ഇസ്ലാമിക നിയമങ്ങൾക്കും വിരുദ്ധമായ എല്ലാതരം അശ്ലീല സാമഗ്രികളുടെയും കൈവശം വെക്കലും പ്രചാരണവും കർശനമായി നിരോധിച്ചിരിക്കുന്നു.
ഒരു വ്യക്തിയുടെ മൊബൈൽ ഫോണിലോ മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലോ ഇത്തരം വീഡിയോകൾ കണ്ടെത്തുകയാണെങ്കിൽ, അവർ സൗദി സൈബർ ക്രൈം നിയമപ്രകാരവും പൊതു ധാർമ്മിക നിയമപ്രകാരവും നടപടികൾ നേരിടേണ്ടി വരും.
പരമാവധി 5 വർഷം വരെ തടവും, 30 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് സിയാദ് അൽ ശഅലാൻ പറഞ്ഞു.
സൗദി അറേബ്യയിൽ ജോലി ചെയ്യുന്നവരോ സന്ദർശിക്കുന്നവരോ ആയ പ്രവാസികൾ രാജ്യത്തെ ഇത്തരം നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണ പുലർത്തേണ്ടത് വളരെ പ്രധാനമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
