ഗാസ വെടിനിർത്തൽ സംബന്ധിച്ച യുഎൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ ഉടനടി നിരുപാധികമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ രക്ഷാസമിതി പ്രമേയം അമേരിക്ക വീറ്റോ ചെയ്തു.
14 അംഗരാജ്യങ്ങൾ കരട് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തെങ്കിലും ഇസ്രായേൽ ഭരണകൂടത്തിൻ്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്ക മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.
ഗാസയിൽ യുദ്ധം 14-ാം മാസത്തിലേക്ക് കടക്കുകയും മാനുഷിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തരവും നിരുപാധികവും ശാശ്വതവുമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്രമേയം അവതരിപ്പിക്കപ്പെട്ടത്.
ഗാസയിൽ ബന്ദികളാക്കപ്പെട്ട ഇസ്രായേലികളെ ഉടൻ മോചിപ്പിക്കാൻ ആവശ്യപ്പെടാത്ത നിരുപാധികമായ വെടിനിർത്തലിനെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കഴിയില്ല എന്നാണ് അമേരിക്ക പറഞ്ഞത്.
ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു, എന്നാൽ വെടിനിർത്തൽ നടപ്പാക്കിയതിന് ശേഷം മാത്രമേ അവരുടെ മോചനം ഉണ്ടാകൂ എന്നാണ് വാചകം സൂചിപ്പിക്കുന്നത് എന്നതാണ് അമേരിക്കയുടെ വാദം.
15 അംഗ സെക്യൂരിറ്റി കൗൺസിലിലെ 10 സ്ഥിരം അംഗങ്ങളല്ലാത്തവരാണ് പ്രമേയം മുന്നോട്ടുവെച്ചത്. പ്രമേയം തടയാൻ സ്ഥിരം കൗൺസിൽ അംഗമെന്ന നിലയിൽ അമേരിക്ക വീറ്റോ ഉപയോഗിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa