ഒരു വർഷത്തിനുള്ളിൽ സൗദിയിൽ പ്രീമിയം ഇഖാമ കരസ്ഥമാക്കിയ വിദേശികളുടെ എണ്ണം 1200 കടന്നു
റിയാദ് : ഒരു വർഷത്തിനുള്ളിൽ സൗദി അറേബ്യയിൽ പ്രീമിയം ഇഖാമ നേടിയ വിദേശ നിക്ഷേപകരുടെ എണ്ണം 1,238 ആയി ഉയർന്നതായി സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.
തിങ്കളാഴ്ച റിയാദിൽ നടന്ന വേൾഡ് ഇൻവെസ്റ്റ്‌മെൻ്റ് കോൺഫറൻസിനെ അഭിസംബോധന ചെയ്യവെ, പ്രീമിയം റസിഡൻസി നേടിയവരെ അവരുടെ രാജ്യങ്ങളിൽ എന്നപോലെയാണ് പരിഗണിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 30 രാജ്യങ്ങളിൽ നിന്നായി 2500 നിക്ഷേപകരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ഈ വർഷം ജനുവരിയിൽ പ്രീമിയം ഇഖാമ നിയമത്തിൽ കൂടുതൽ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിരുന്നു.
ലെവി രഹിത താമസം, വിസ രഹിത യാത്ര, കൂടാതെ റിയൽ എസ്റ്റേറ്റ് സ്വന്തമാക്കാനും ബിസിനസ്സ് നടത്താനുമുള്ള അവകാശം തുടങ്ങിയവയെല്ലാം ആനുകൂല്യങ്ങളിൽ ചിലതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa