യുഎഇയിൽ ഇസ്രായേൽ റബ്ബിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ
ഇസ്രായേലി-മോൾഡോവൻ റബ്ബിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഉസ്ബെക്ക് പൗരന്മാരെ അറസ്റ്റ് ചെയ്തതായി യുഎഇ അറിയിച്ചു.
28 നും 33 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണം ആരംഭിച്ചതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
യുഎഇ യിൽ ജോലി ചെയ്തിരുന്ന സ്വി കോഗനെയാണ് ഞായറാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതലാണ് ഇയാളെ കാണാതായത്.
സംഭവത്തിൻ്റെ വിശദാംശങ്ങളും സാഹചര്യങ്ങളും ഉദ്ദേശ്യങ്ങളും കണ്ടെത്തുന്നതിന് ആവശ്യമായ നടപടികൾ അധികൃതർ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
നെതന്യാഹു കോഗൻ്റെ കൊലപാതകത്തെ “ക്രൂരമായ സെമിറ്റിക് വിരുദ്ധ ഭീകരപ്രവർത്തനം” എന്നാണ് വിശേഷിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa