പെട്ടെന്ന് തണുപ്പ് അനുഭവപ്പെട്ടുന്ന നാല് വിഭാഗം ആളുകളെക്കുറിച്ച് വ്യക്തമാക്കി സൗദി കൺസൾട്ടന്റ്
മറ്റുള്ളവരെ അപേക്ഷിച്ച് പെട്ടെന്ന് തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ള നാല് വിഭാഗം ആളുകളെക്കുറിച്ച് പ്രശസ്ത സൗദി കൺസൾട്ടന്റ് ഡോ:ഖാലിദ് അൽ നിമർ വ്യക്തമാക്കി.
അനീമിയ രോഗികൾ, ഹൈപ്പോ തൈറോയ്ഡ് ഉള്ളവർ, ഉത്കണ്ഠ അനുഭവിക്കുന്നവർ, ലിംബ് ഇസ്കെമിയ ഉള്ളവർ എന്നിവവരാണ് വേഗത്തിൽ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുള്ള നാല് വിഭാഗം ആളുകൾ.
അതേ സമയം സൗദിയിലെ മിക്ക സ്ഥലങ്ങളിലും രാത്രിയും പുലർച്ചെയും തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി വ്യക്തമാക്കി.
തണുപ്പിൽ നിന്ന് സംരക്ഷണം ലഭിക്കാൻ ആവശ്യമായ വസ്ത്രങ്ങൾ കുട്ടികളടക്കമുള്ളവർ ധരിക്കേണ്ടതിന്റെ ആവശ്യകതയും ഹുസൈനി ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa