Friday, January 31, 2025
IndiaMiddle EastTop Stories

വിമത സേന മൂന്നാമത്തെ നഗരത്തിൽ; ഇന്ത്യക്കാർ എത്രയും പെട്ടെന്ന് സിറിയ വിടണമെന്ന് മുന്നറിയിപ്പ്

സിറിയയിലെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള എല്ലാ യാത്രകളും പൂർണ്ണമായും ഒഴിവാക്കണമെന്ന് ഇന്ത്യാ ഗവൺമെൻ്റ് പൗരന്മാർക്ക് നിർദ്ദേശം നൽകി.

നിലവിൽ സിറിയയിലുള്ള എല്ലാ ഇന്ത്യക്കാരോടും ഡമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്താൻ വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു.

ലഭ്യമായ ഏറ്റവും നേരത്തെയുള്ള വിമാനങ്ങൾ വഴി (സിറിയ) വിടണമെന്നും, സാധിക്കാത്തവർ പരമാവധി സുരക്ഷാ മുൻകരുതൽ സ്വീകരിക്കണമെന്നും യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചു.

വിവരങ്ങൾക്കായി ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുടെ +963 993385973 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ, hoc.damascus@mea.gov.in. എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണം.

ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ കണക്കിലെടുത്ത് സിറിയയിലെ നിലവിലെ സാഹചര്യം ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അതേസമയം പ്രധാന നഗരങ്ങളായ ആലെപ്പോയും ഹമയും പിടിച്ചടക്കിയതിന് ശേഷം വിമത സേന ഹോം നഗരത്തിന് സമീപത്തെത്തിയതായി റിപ്പോർട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa