ഇത് ചരിത്രപരം; പുതിയ നിയമപ്രകാരം ലോകക്കപ്പിന് ഒറ്റക്ക് ആതിഥേത്വം വഹിക്കുന്ന ആദ്യ രാജ്യമായി സൗദി അറേബ്യ
റിയാദ്: 2034 ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
2034 ലോകകപ്പിന് സൗദി അറേബ്യയിലെ 5 നഗരങ്ങളിലായി 15 സ്റ്റേഡിയങ്ങൾ ആതിഥേയത്വം വഹിക്കും, ഉദ്ഘാടന മത്സരവും ഫൈനലും റിയാദിലെ കിംഗ് സൽമാൻ സ്റ്റേഡിയത്തിൽ നടക്കും.
ഇതോടെ, പുതിയ സിസ്റ്റം പ്രകാരം, 48 ടീമുകൾ പങ്കെടുക്കുന്ന, ലോകകപ്പിന് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുന്ന ആദ്യ അറബ് രാജ്യമാകും സൗദി അറേബ്യ.
അതേ സമയം മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവർ സംയുക്തമായി 2030 ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa